04:39pm 18 August 2026
NEWS
കേരള പി എസ് സി ക്കെതിരെ ഗവർണറും, മുഖ്യമന്ത്രിയും ചേർന്ന് കർശന നടപടി എടുക്കണം എന്ന് ഡി എസ് ജെ പി.
18/08/2026  03:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള പി എസ് സി ക്കെതിരെ ഗവർണറും, മുഖ്യമന്ത്രിയും ചേർന്ന് കർശന നടപടി എടുക്കണം എന്ന് ഡി എസ് ജെ പി

 

വൻ പരീക്ഷ ക്രമക്കേടുകൾ നടത്തി അഴിമതിയിൽ കുളിച്ച് നിൽക്കുന്ന കേരള പി എസ് സി യെ പിരിച്ചുവിടേണ്ടതിലേക്ക് ആവശ്യമായ കർശന നടപടികൾ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. 

"പിഎസ്‌സി ക്കെതിരെ പാറ്റ പ്രതിഷേധസമരത്തിന്റെ മാതൃകയിൽ ഉദ്യോഗാർത്ഥികൾ ഈ മാസം ഇരുപത്തിയൊന്നാം തീയതി മുതൽ അനിശ്ചിതകാല സമരം തുടങ്ങാൻ ഇരിക്കവേ ഗവർണറുടെ ശക്തമായ ഇടപെടൽ അവർക്ക് ആശ്വാസം പകരും" പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു. 

"മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ അംഗങ്ങൾക്ക് വൻ ശമ്പളം നൽകുകയും ഒരു മാനദണ്ഡവും ഇല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടക്കാരെ അംഗങ്ങളായി കയറ്റുകയും ചെയ്യുന്ന സ്ഥാപനമാണ് പബ്ലിക് സർവീസ് കമ്മീഷൻ. 

"ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലുള്ള പരിരക്ഷയുടെ മറവിൽ അഴിമതി നടത്തുന്ന കമ്മീഷനെ പിരിച്ചുവിട്ടു 
സംശുദ്ധമായ ഒരു പുതിയ കമ്മീഷൻ രൂപീകരിക്കാൻ വേണ്ട നിയമ നടപടികൾ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കണം. 

"കേരളത്തിലെ യുവജനങ്ങളുടെ നന്മയ്ക്കായി ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പര ധാരണയോടെ  പ്രവർത്തിക്കണം എന്നാണ് ഡി എസ് ജെ പി ആവശ്യപ്പെടുന്നത് 

"പാവപ്പെട്ട ഉദ്യോഗാർത്ഥികൾ തങ്ങളുടെ സമരത്തിൽ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത്ത് ദീപ് കെയെ കൊണ്ടുവന്നാൽ ആഗോളതലത്തിൽ ദൈവത്തിൻറെ നാട് നാണം കെടും. 

അതിന് അവസരം ഒരുക്കാതെ 10000 കണക്കിനുള്ള ഉദ്യോഗാർത്ഥികളെ സംരക്ഷിക്കാൻ കേരള സർക്കാർ സത്വര നടപടി സ്വീകരിക്കണം, പാർട്ടി പ്രസിഡന്റ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img